കീഴടങ്ങി ദിവസങ്ങള്‍ മാത്രം ആയിരിക്കെ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചു. പ്രതിയായ ദാഹോഡ് സ്വദേശി പ്രദീപ് മൊറാദിയയാണ് ജയില്‍നിന്നിറങ്ങിയത്. ഭാര്യ പിതാവ് മരിച്ചെന്ന കാരണത്തില്‍ ഒരു മാസം പരോള്‍ അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന് ഗുജറാത്ത് ഹൈകോടതി ഫെബ്രുവരി ഏഴ് മുതല്‍ 11വരെ അഞ്ചു ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ സംഘം ചേർന്നു ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ഗുജറാത്ത് സർക്കാർ ശിക്ഷയിളവ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തുടർന്ന് ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയും സർക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്