തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ

FEBRUARY 14, 2026, 11:18 PM

കോയമ്പത്തൂർ:  തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ. ഈറോഡ് - സേലം ബിഷപ് ജേക്കബ് ലിവിങ്സ്റ്റണിന്റെ മൃതദേഹം ആണ് ഈറോഡിലെ ഫ്ലൈഓവറിന് കീഴിൽ കണ്ടെത്തിയത്.

പ്രഭാത നടത്തതിനിടെ പാലത്തിൽ നിന്ന് താഴേക്ക് വീണതെന്നാണ് നിഗമനം. 53 വയസ് ആയിയുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്ന് സഭ വൃത്തങ്ങൾ പറഞ്ഞു.

തിരുപ്പൂർ സ്വദേശിയായ ബിഷപ് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ചുമതലയേറ്റെടുത്തത്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽ വരും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam