ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗാതിക്രമം നടത്തി അധ്യാപകന്‍.വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.സഞ്ജീവ് കുമാര്‍ എന്ന അധ്യാകനെതിരെയാണ് കേസ്.
വീട്ടില്‍ കുടുംബം ഉണ്ടാകുമെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിനി എത്തിയപ്പോള്‍ സഞ്ജീവ് കുമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം ലഘുഭക്ഷണം നല്‍കുകയും തുടര്‍ന്ന് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ലാസില്‍ ഹാജര്‍ കുറവാണെന്നും സഹകരിച്ചാല്‍ നല്ല മാര്‍ക്ക് നല്‍കുമെന്നും പറഞ്ഞെന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനി അധ്യാപകനെ തള്ളിമാറ്റി വീട്ടില്‍ നിന്നും ഓടിപ്പോകുകയായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു.തുടര്‍ന്ന് രക്ഷിതാക്കള്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്