സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക് 

MARCH 6, 2026, 3:14 AM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് നേടി. രാജേശ്വരി സുവേ രണ്ടാം റാങ്കും നേടി. മലയാളികളായ എസ് ശ്രുതി 18-ാം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271-ാം റാങ്കും നേടി. തിരുവനന്തപുരം നാരുവാമൂട് സ്വദേശിനിയായ ജെഎസ് ശ്രീജ 57-ാം റാങ്കും, തിരുവനന്തപുരം സ്വദേശിയായ അജയ് രാജ് 109-ാം റാങ്കും നേടി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കുശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. രാജ്യത്തുടനീളം ഉള്ള ഉദ്യോഗാർത്ഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫലമാണ് ഇത്. ഫലം upsc.gov.in , upsconline.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പരിശോധിക്കാം. 

2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാനഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് (അഭിമുഖം) ഫെബ്രുവരി 27 ന് അവസാനിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam