കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ ശർമ്മിളയ്ക്കെതിരെ പൊലീസ്  കേസ്; കാരണം ഇതാണ് 

FEBRUARY 8, 2024, 9:55 PM

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ ശർമ്മിളയ്ക്കെതിരെ പൊലീസ്  കേസെടുത്തതായി റിപ്പോർട്ട്. പൊലീസ് ഉദ്യോ​ഗസ്ഥക്കതിരെ സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

കാറോടിക്കുന്നതിനിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അനാവശ്യമായി തടഞ്ഞെന്നും അസഭ്യം പറഞ്ഞുവെന്നുമായിരുന്നു ശർമ്മിളയുടെ ആരോപണം. ശർമ്മിളയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് രസീത് നൽകാതെ പൊലീസ് ഉദ്യോഗസ്ഥ പണം വാങ്ങുന്നുവെന്നാണ് ശർമ്മിള വീഡിയോയിൽ ആരോപിക്കുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന ദൃശ്യങ്ങളൊന്നും വിഡിയോയിൽ ഉണ്ടായിരുന്നില്ല. കൂടാതെ സംഗനൂർ ട്രാഫിക് സിഗ്നലിൽ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ ശർമ്മിള വാഹനം ഓടിച്ചെന്നും ഇത് ചോദ്യം ചെയ്ത പൊലീസുകാരിയെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

vachakam
vachakam
vachakam

അനുവാദമില്ലാതെ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു, അപകീർത്തികരമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം കുറ്റങ്ങളും ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam