ദൃശ്യങ്ങളിലൂടെ കവിത രചിച്ച ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

MARCH 20, 2026, 4:13 AM

ചെന്നൈ: പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ക്യാമറയുടെ ഫ്രെയിമുകളിൽ കവിത രചിച്ച കലാകാരനെന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ബോളിവുഡിലെ ആദ്യ ശബ്ദചിത്രമായ ആലം ആരയുടെ ഛായാഗ്രാഹകനായ ആദി എം ഇറാനിയുടെ മകനാണ് മെല്ലി ഇറാനി. പിതാവിൽ നിന്ന് ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച അദ്ദേഹം പിന്നീട് മലയാള സിനിമയിലൂടെ ശ്രദ്ധേയനായി.

1961ൽ പുറത്തിറങ്ങിയ ജ്ഞാനസുന്ദരിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി തുടക്കം കുറിച്ചു. എഴുപതുകളിലെ നവതരംഗ സിനിമകളിൽ അവിഭാജ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. കെ എസ് സേതുമാധവൻ, ഹരിഹരൻ തുടങ്ങി നിരവധി സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

യക്ഷി, അരനാഴിക നേരം, ശരപഞ്ജരം, വാഴ് വേ മായം, പഞ്ചമി, അങ്കുരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ദൃശ്യഭാഷ നൽകി. ഹരിഹരൻ സംവിധാനം ചെയ്ത വെള്ളം ആണ് അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam