യു.പിയില്‍ സിനിമാ സ്‌റ്റൈല്‍ ഹൈവേ കൊള്ള: ഒളിവില്‍ കഴിഞ്ഞ പ്രതി കൊച്ചിയില്‍ പിടിയില്‍

DECEMBER 26, 2025, 9:15 PM

കൊച്ചി: ഉത്തര്‍പ്രദേശില്‍ സിനിമാ സ്‌റ്റൈല്‍ ഹൈവേക്കൊള്ള നടത്തിയ സംഘത്തിലെ പ്രതി കൊച്ചിയില്‍ പിടിയില്‍. ബാങ്കില്‍ നിന്നും പണമെടുത്ത് ബൈക്കില്‍ വരുകയായിരുന്ന അക്കൗണ്ടന്റിനെ ആക്രമിച്ച് 85 ലക്ഷം കവര്‍ന്ന കേസിലെ പ്രതി യുപി സ്വദേശി റിസാഖത്ത് ആണ് പിടിയിലായത്.

യുപിയില്‍ നിന്നുള്ള പൊലീസ് സംഘവും സെന്‍ട്രല്‍ പൊലീസും ചേര്‍ന്ന് കൊച്ചി ചിറ്റൂര്‍ റോഡിലെ ലോഡ്ജില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 10,000 രൂപയും കണ്ടെടുത്തു. റിസാഖത്തിനെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങി ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.

സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് യുപി സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും കൊച്ചിയില്‍ താമസിക്കുകയാണെന്നും ഉള്ള വിവരം ലഭിച്ചത്. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കി.

15-ന് യുപിയിലെ ഹാപുര്‍ ജില്ലയില്‍ ഡല്‍ഹി-ലഖ്‌നൗ ദേശീയപാതയിലായിരുന്നു സംഭവം. നോയ്ഡയിലെ കമ്പനിയിലെ അക്കൗണ്ടന്റായ അജയ്പാല്‍ എന്നയാള്‍ പണവുമായി ബൈക്കില്‍ വരുംവഴി കാറിലും ബൈക്കിലുമായി കൊള്ളസംഘം പിന്നാലെ കൂടുകയായിരുന്നു. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ അക്കൗണ്ടന്റിനെ ചവിട്ടി സ്‌കൂട്ടറില്‍നിന്ന് താഴെയിട്ട ശേഷം തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam