ചിക്കബല്ലാപ്പൂർ: ബംഗളൂരുവിന് സമീപം ചിക്കബല്ലാപ്പൂർ മുദ്ദേനഹള്ളിയിലെ ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
കൂടെയുണ്ടായിരുന്ന പുരുഷസുഹൃത്തിനെ അബോധാവസ്ഥയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കയറും ഗുളികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വിഷം കഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
യുവാവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണോ, അല്ലെങ്കിൽ ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്തതാണോയെന്ന കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ചിക്കബല്ലാപ്പൂർ എസ്.പി കുശാൽ ചൗക്‌സി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. ദീർഘനാളായി ഇവർ പ്രണയത്തിലായിരുന്നെന്നും, ബന്ധത്തിന് വീട്ടുകാർ എതിർത്തിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
