ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മുസേവാലയുടെ മാതാവിന്റെ ഐവിഎഫ് ചികിത്സയുടെ വിവരങ്ങള്‍ കൈമാറാന്‍ പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട്, 2021 പ്രകാരം 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമെ കൃത്രിമ ഗര്‍ഭധാരണം നടത്താനാകൂ.
എന്നാല്‍ മുസേവാലയുടെ പിതാവിന് 60 ഉം മാതാവിന് 58 മാണ് പ്രായം. രണ്ട് വര്‍ഷം മുമ്പ് വെടിയേറ്റുമരിച്ച സിദ്ദു മുസെവാലയുടെ മാതാപിതാക്കള്‍ക്ക് മാര്‍ച്ച് 18 നാണ് ആണ്‍കുട്ടി ജനിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
അതേസമയം, പഞ്ചാബ് സർക്കാർ തങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് മുസേവാലയുടെ പിതാവ് ആരോപിച്ചു. ഐവിഎഫുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നിട്ടില്ലെന്നും ആവശ്യമെങ്കിൽ ഏത് രേഖയും ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 14 നാണ് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിന് കത്തയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്