ഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിയിൽ വ്യോമസേനയ്ക്കായി 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾക്കുള്ള രണ്ടാമത്തെ ഓർഡറാണിത്.
ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗമാണ് 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങുന്നതിനുള്ള അന്തിമ അനുമതി നൽകിയത്. ഇത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് വിമാനങ്ങൾ നിർമിക്കാൻ വഴിയൊരുക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എൽസിഎകളേക്കാൾ നൂതനമായ ഏവിയോണിക്‌സും റഡാറുകളും എൽസിഎ മാർക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എൽസിഎ മാർക്ക് 1 എകളിലെ തദ്ദേശീയ ഭാഗങ്ങൾ 65 ശതമാനത്തിൽ കൂടുതലായിരിക്കും.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുന്ന മിഗ് -21 വിമാനങ്ങൾക്ക് പകരമായി പുതിയ വിമാനങ്ങൾ നിർമിക്കാനാണ് ഈ പദ്ധതിയിലൂടെ വ്യോമസേന ലക്ഷ്യമിടുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമ സേനയുടെയും പൂർണ പിന്തുണയോടെയുള്ള തദ്ദേശീയ പോർവിമാന പദ്ധതി തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രതിരോധ ബിസിനസിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്