2026 ഏപ്രിൽ മുതൽ 2027 ഫെബ്രുവരി വരെ; രണ്ട് ഘട്ടങ്ങളിലായി സെൻസസ് നടത്തുമെന്ന്  കേന്ദ്ര സർക്കാർ

DECEMBER 2, 2025, 7:47 AM

ഡൽഹി: 2011 ന് ശേഷമുള്ള രാജ്യത്തെ ആദ്യ സെൻസസ് 2027 ൽ നടക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ലോക്സഭയിൽ കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2027 ൽ രാജ്യത്തെ ജനസംഖ്യാ സെൻസസ് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രഖ്യാപിച്ചു.

ആദ്യ ഘട്ടം 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. ആദ്യ ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസും ഉൾപ്പെടും.

vachakam
vachakam
vachakam

അതേസമയം, രണ്ടാം ഘട്ടം 2027 ഫെബ്രുവരി മുതൽ മാർച്ച് വരെയായി നടക്കും. ഈ ഘട്ടത്തിൽ വീടുകളുടെ ലിസ്റ്റിംഗ് നടപടികളാണ് നടക്കുക. 2011ലാണ് അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത്.

പിന്നീട് 2021ൽ സെൻസസ് നടത്താൻ പദ്ധതിയിട്ടെങ്കിലും കൊവിഡ് 19 മഹാമാരിയെ തുടർന്ന് അത് മാറ്റിവയ്ക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam