 
            -20251031041030.jpg) 
            
സ്‌കൂളുകളിലെ എഐ പാഠ്യപദ്ധതി തയ്യാറാക്കാന്‍ വിദഗ്ധസമിതിയെ നിയമിച്ച് സിബിഎസ്ഇ.
അടുത്ത അധ്യയനവര്‍ഷംമുതല്‍ എഐ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. ഇതിനായി മദ്രാസ് ഐഐടിയിലെ ഡേറ്റാ സയന്‍സ് ആന്‍ഡ് എഐ വകുപ്പിലെ പ്രൊഫസര്‍ കാര്‍ത്തിക് രാമന്റെ നേതൃത്വത്തിലാണ് സമിതി.
എഐ, കംപ്യൂട്ടേഷണല്‍ തിങ്കിങ് എന്ന വിഷയത്തിലാണ് പാഠ്യപദ്ധതി വികസിപ്പിക്കുക. സങ്കീര്‍ണവിഷയങ്ങള്‍ പരിഹരിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്ന് സ്‌കൂള്‍ വിദ്യാഭ്യാസസെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.
മൂന്നാം ക്ലാസുമുതല്‍ എഐ പാഠ്യപദ്ധതി പഠിപ്പിക്കും. നിലവില്‍ രാജ്യത്തെ 18,000-ത്തിലേറെ സിബിഎസ്ഇ സ്‌കൂളുകളില്‍ ആറാംക്ലാസ് മുതലുള്ളവര്‍ക്ക് എഐ ഒരു നൈപുണ്യ വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പതുമുതല്‍ പ്ലസ്ടുവരെ ക്ലാസുകളില്‍ എഐ ഐച്ഛിക വിഷയവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
