ചെന്നൈ: സ്വകാര്യബസിൽ കണ്ടക്ടർക്ക് യാത്രക്കാരുടെ ക്രൂര മർദനം. തൃച്ചി ജില്ലയിലാണ് സംഭവം ഉണ്ടായത്. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം വൈറൽ ആണ്.
തുവക്കുടിയിലേക്ക് പോവുകയായിരുന്ന ബസിലുള്ള യാത്രക്കാരിയുമായുള്ള വാക്കുതർക്കമാണ് മർദനത്തിന് കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യാത്രക്കാരി തന്റെ സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് കണ്ടക്ടർ യുവതിയെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കുകയും ചെയ്തു.
അതേസമയം തിരിച്ച് വരുന്ന വഴി ബസിലേക്ക് അഞ്ചുപേർ കയറുകയും കണ്ടക്ടറെ മർദിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യുവതിക്ക് നേരെ കണ്ടക്ടർ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു മർദനം. കണ്ടക്ടറെ പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാനും സംഘം ശ്രമിച്ചു എന്നും റിപോർട്ടുകൾ ഉണ്ട്. തുടർന്ന് യാത്രക്കാർ എതിർത്തതോടെയാണ് അക്രമി സംഘം ബസിൽ നിന്നിറങ്ങി പോയത്. സംഭവത്തിന് പിന്നാലെ കണ്ടക്ടർ പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്