കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം

JUNE 16, 2026, 4:19 AM

ബെംഗളൂരു: കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാലെ ഇനി ആണ്‍കുട്ടികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.

ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്കും ഈ പദ്ധതി ഗുണം ചചെയ്യും.

താമസസ്ഥലത്തുനിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഈ സൗജന്യ പാസ് ലഭിക്കുക.ഇതിനായുള്ള പ്രത്യേക യാത്രാ പാസുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു.

vachakam
vachakam
vachakam

കര്‍ണാടക സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ 'ശക്തി' പദ്ധതി വഴി സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ബസ് യാത്ര സൗജന്യമാക്കിയിരുന്നു.

കര്‍ണാടകയിലെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതിനാല്‍ ഈ പദ്ധതിയുടെ ഗുണം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ പദ്ധതിയില്‍ കര്‍ണാടകത്തിന് പുറത്തുനിന്നെത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ കെഎസ്ആര്‍ടിസി, ബിഎംടിസി, എന്‍ഡബ്ല്യൂകെആര്‍ടിസി, കെകെആര്‍ടിസി ബസുകളില്‍ പാസ് ഉപയോഗിച്ച് യാത്രചെയ്യാം.കോളജില്‍നിന്നുള്ള രേഖകള്‍ക്കൊപ്പം എവിടയാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന വാടക ശീട്ടോ വൈദ്യുതി ബില്ലോ ഹാജരാക്കിയാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam