ബോഡി മസാജറിനെ സെക്‌സ് ടോയ് വിഭാഗത്തിൽ പെടുത്താനാകില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ബോഡി മസാഡര്‍ അടങ്ങിയ ചരക്കുകള്‍ കണ്ടു കെട്ടാമെന്ന കസ്റ്റംസ് വകുപ്പിന്‍റെ ഉത്തരവുമായി ബന്ധപ്പെട്ട കേസിലായിരുന്നു മുംബൈ ഹൈക്കോടതി ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, കിഷോർ സാന്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു വിധി പറഞ്ഞത്. ഇവയെ ഇറക്കുമതി നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
1964 ജനുവരിയിൽ ഇറങ്ങിയ കസ്റ്റംസ് വകുപ്പിന്‍റെ ഉത്തരവില്‍ ബോഡി മസാജറുകൾ പ്രായപൂർത്തിയായവർക്കുള്ള സെക്‌സ് ടോയ്‌സുകളാണെന്നും അതിനാൽ ഇവയുടെ ഇറക്കുമതി നിരോധിച്ചതായും വ്യക്തമാക്കിയിരുന്നു. ഈ നിരോധന ഉത്തരവ് ചൂണ്ടിക്കാട്ടി 2022 ഏപ്രിലിൽ കസ്റ്റംസ് കമ്മീഷണർ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ എന്ന നിലയിൽ ബോഡി മസാജർ അടങ്ങിയ ചരക്ക് ഇറക്കാന്‍ വിസമ്മതിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച കേസിലാണ് മുംബൈ ഹൈക്കോടതിയുടെ പുതിയ വിധി ഉണ്ടായിരിക്കുന്നത്.
അതേസമയം മുതിർന്നവരുടെ ലൈംഗിക കളിപ്പാട്ടമായി ബോഡി മസാജർ ഉപയോഗിക്കാമെന്നത് കസ്റ്റംസ് കമ്മീഷണറുടെ വ്യക്തിപരമായ ഭാവനയാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കസ്റ്റംസ് ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ സെൻട്രൽ എക്സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ 2023 മെയ് മാസത്തിൽ പാസാക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കസ്റ്റംസ് കമ്മീഷണർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്