വിവാഹ ദിവസം രാത്രിയിൽ കാണാതായ വരനെ 3 ദിവസത്തിന് ശേഷം കണ്ടെത്തി. ബിഹാറിലെ മുസാഫർപൂരിലാണ് വിചിത്രമായ സംഭവം ഉണ്ടായത്. നവവധുവിനെയും കുടുംബത്തെയും വലിയ ആശങ്കയിൽ ആക്കിയാണ് വരൻ വിവാഹ രാത്രി മുങ്ങിയത്.
തുടർന്ന് യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ ഇയാളെ കാണാനില്ല എന്ന് പരാതിയും നൽകി. ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹദിവസം രാത്രി കാണാതായത്. ഫെബ്രുവരി 4 -ന് വലിയ ആർഭാടത്തോടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ രാത്രി വധുവിനെ തനിച്ചാക്കി യുവാവ് എങ്ങോട്ടോ പോവുകയായിരുന്നു.
രണ്ട് ദിവസം യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആ സമയത്ത് ഇയാൾ പാറ്റ്നയിലും ദനാപൂരിലും ചെന്നു എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോൺ ഓൺ ചെയ്തു. ആ സമയത്ത് പൊലീസ് യുവാവിന്റെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്താണ് ഇയാളെ കണ്ടെത്തിയത്. അതേസമയം എന്തിനാണ് ഇയാൾ വിവാഹദിവസം രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്നതിന്റെ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്