ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ഒരാള്‍ കസ്റ്റഡിയില്‍

MARCH 2, 2024, 8:08 AM

ബംഗളൂരു: വൈറ്റ്ഫീല്‍ഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍.

സെൻട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്.

ബോംബ് സ്ഫോടനമാണ് നടന്നതെന്ന് ഡി.ജി.പി അലോക് മോഹൻ പറഞ്ഞു. പത്തുപേർക്ക് പരിക്കേറ്റതായി സിറ്റി പൊലീസ് കമിഷണറുടെ ഓഫിസ് അറിയിച്ചു.

vachakam
vachakam
vachakam

ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗ്യാസ് ലീക്ക് സംഭവിച്ചതല്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചക്ക് 1.05നാണ് സ്ഫോടനമുണ്ടായത്. കഫേയിലെ കൈകഴുകുന്ന സ്ഥലത്ത് യുവാക്കള്‍ ഉപേക്ഷിച്ചുപോയ ബാഗില്‍നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ജീവനക്കാർ അറിയിച്ചതായി കഫേ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ദിവ്യ രാഘവേന്ദ്ര പറഞ്ഞു. ഉടൻ പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam