ബംഗളൂരു: നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മുംബൈ സ്വദേശിയായ ധ്രുവ് തക്കര്‍ എന്ന 20 വയസുകാരനാണ് മരിച്ചത്. വ്യാഴാഴ്ച ബംഗളൂരു അത്തിഗുപ്പെ മെട്രോ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്.
'ആത്മഹത്യയാണെന്നാണ് നിഗമനം. എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. കോളേജിലെ സഹപാഠികളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്നും' ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡിസിപി എസ്. ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചക്ക് 2.10നാണ് വിദ്യാര്‍ത്ഥി അത്തിഗുപ്പെ സ്റ്റേഷനില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി വിവരം ലഭിച്ചതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. യുവാവിന്റെ തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്