ദില്ലി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് വൻ വിജയം. 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്.
40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസിൻ്റെ അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടു നേടി മൂന്നാം സ്ഥാനത്ത് വന്നു. മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7783 വോട്ടോടെ നാലാം സ്ഥാനത്തായി.
തെക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലാണ് ഫല്‍ട്ട മണ്ഡലം. 285 ബൂത്തുകളുള്ള ഇവിടെ മെയ് 21 നാണ് റീപോള്‍ നടന്നത്. ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 29നാണ് ഇവിടെയും ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വോട്ടിങ് മെഷീനിലെ ചിഹ്നം മറച്ചുവെച്ചെന്ന് ഉള്‍പ്പെടെയുള്ള ആരോപണം ഉയര്‍ന്നതോടെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
