ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി.
ഓർമ്മക്കുറിപ്പിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. മറ്റ് പ്രസാധകരുമായി ചർച്ചകൾ നടക്കുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.
'ദി ഇന്ത്യൻ എക്സ്പ്രസാണ്' ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പുസ്തകം പുറത്തിറക്കന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. 35 വർഷങ്ങൾക്ക് മുമ്പാണ് അമ്മയെയും പപ്പയെയും ഒന്നിച്ച് അവസാനമായി കണ്ടത്. പപ്പയുടെ മരണശേഷം ജീവിതം മുന്നിലെത്തിച്ച എല്ലാ പ്രതിസന്ധികളെയും അമ്മ അനന്തമായ ധൈര്യത്തോടെയും അന്തസ്സോടെയും നേരിട്ടത് നേരിൽ കണ്ടിട്ടുണ്ടെന്നും രാഹുൽ കുറിപ്പിൽ പറഞ്ഞിരുന്നു.
പ്രിയങ്കയ്ക്കും തനിക്കും മാത്രമാണ് ആ കാലഘട്ടത്തിൽ കുടുംബം കടന്നുപോയ യാഥാർഥ്യങ്ങളും പപ്പയ്ക്ക് ശേഷമുള്ള അമ്മയുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്നും പൂർണമായി അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
