ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്.പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് എസ്‌ഐടി പുനസംഘടിപ്പിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നത്.ഗുരുതരമായ വിഷയമായാണ് സുപ്രീം കോടതി കേസിനെ നിരീക്ഷിക്കുന്നത്. സംഭാവനാ കൊള്ളയിലെ അന്വേഷണ പുരോഗതിയും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും. കാണിക്ക എണ്ണുന്നതിന് അടക്കം നിയോഗിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു എന്ന കാര്യമാണ് എസ്‌ഐടി സുപ്രീം കോടതിയെ അറിയിക്കുക. കൂടാതെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളേയും ഭൂമി ഇടപാടുകളേയും സംബന്ധിച്ച വിശദാംശങ്ങളും എസ്‌ഐടി ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും.
അതേസമയം, അയോധ്യ രാമഷേത്ര സംഭാവന കൊള്ളയില്‍ മലയാളി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം.സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് പുതിയ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഐജി എസ് കിരണ്‍ എസ്‌ഐടിക്ക് നേതൃത്വം നല്‍കും. ഡിഐജി സോമന്‍ വര്‍മ, എസ്പി ഡോ. ഗൗരവ് ഗ്രോവര്‍ എന്നിവരാണ് എസ്‌ഐടി അംഗങ്ങള്‍. തട്ടിപ്പ് കേസ് മാത്രം അന്വേഷിക്കാനാണ് പുതിയ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
