പാറ്റ്ന:എൻഡിഎയ്ക്ക് 141 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചനം. മഹാസഖ്യത്തിന് 118 സീറ്റുകൾ വരെയും ലഭിച്ചേക്കാമെന്നും, എറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡി ആയിരിക്കുമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോൾ ഫലം . നവംബർ 14 നാണ് ബിഹാറിൽ വോട്ടെണ്ണൽ.
ബിഹാറിൽ എൻഡിഎ മുന്നേറുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിജെപി 68-72, ജെഡിയു 55-60, എല്‍ജെപി 9-12, ഹിന്ദുസ്ഥാനി അവാമി മോർച്ച 1-2, രാഷ്ട്രീയ ലോക് മോർച്ച 0-2, ആർജെഡി 65-72, കോണ്‍ഗ്രസ് 9-13 ഇടത് പാർട്ടികള്‍ 11-14 വരെ സീറ്റുകളും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
ടൈംസ് നൗ-ജെവിസിയുടെ എക്സിറ്റ് പോൾ പ്രകാരം എൻഡിഎ 135- 150 സീറ്റുകൾ ലഭിക്കുമെന്നും, ഇൻഡ്യാ സംഖ്യത്തിന് 88-103 വരെ സീറ്റുകളും, ജെഎസ്പി 0-1, മറ്റുള്ളവർ 3-6 സീറ്റുകളും ലഭിക്കുമെന്നാണ് പറയുന്നത്. പീപ്പിള്‍സ് പള്‍സ് പ്രകാരം എന്‍ഡിഎ 133-159, മഹാഗഢ്ബന്ധന്‍ 75-101, ജന്‍ സ്വരാജ് 0-5 മറ്റുള്ളവർ 2-8 എന്നിങ്ങനെയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
