മുക്താര്‍ അന്‍സാരി ഹൃദയാഘാതം മൂലം മരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക്

MARCH 30, 2024, 12:49 AM

ലക്‌നൗ: ഗുണ്ടാതലവനും മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണമായി കണ്ടെത്തിയിരിക്കുന്നത്. അന്‍സാരിയുടെ മരണത്തില്‍ കുടുംബാംഗങ്ങളും രാഷ്ട്രീയ നേതാക്കളും മറ്റും സംശയം പ്രകടിപ്പിച്ചിരുന്നു. ജയിലില്‍ വെച്ച് അദ്ദേഹത്തിന് വിഷം നല്‍കിയെന്നാണ് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചത്. 

അന്‍സാരി അന്തരിച്ച റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പരിശോധന നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടം മുറിയില്‍ ഉണ്ടായിരുന്നു. മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോ റെക്കോഡ് ചെയ്തു. വിഷബാധയുണ്ടോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനുള്ള ആന്തരികാവയവങ്ങളുടെ ഭാഗങ്ങള്‍ ഡോക്ടര്‍മാര്‍ ശേഖരിച്ചു.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കനത്ത സുരക്ഷയില്‍ ജന്മനാടായ ഗാസിപൂരിലേക്ക് കൊണ്ടുപോയി. ഗാസിപൂരിലെ മുഹമ്മദാബാദിലെ കാളി ബാഗിലെ കുടുംബ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam