അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റു ചെയ്യാൻ കാരണമായ മദ്യനയക്കേസ് എന്താണ്? കൂടുതൽ അറിയാം 

MARCH 22, 2024, 7:23 AM

അരവിന്ദ് കെജ്രിവാൾ അഴിമതി കേസിൽ അറസ്റ്റിലായത് ഏവരെയും ഞെട്ടിച്ച കാര്യമാണ്. ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാറിന്റെ നിലപാട് കൂടുതൽ വ്യക്തമാവുകയാണ്. എന്താണ് ഈ മദ്യനയക്കേസ്. അറിയാം.

  • 2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. 
  • പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി.
  • തുടർന്ന് ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‍ലെറ്റുകള്‍ക്ക് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്.
  • സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മദ്യ വില്‍പ്പന തുടങ്ങിയതോടെ മദ്യത്തില്‍ ഗുണനിലവാരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
  • മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും കൂടുതൽ ശക്തമായി.
  • തുടർന്ന് ബിജെപി ദില്ലി അധ്യക്ഷനും എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്. ഗവര്‍ണര്‍ക്കും സിബിഐക്കും കത്ത് നല്‍കി.
  • മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ തെളിഞ്ഞു.
  • ലൈസൻസ് ഫീയില്‍ നല്‍കിയ 144.36 കോടിയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തലുണ്ടായി.
  • ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് മദ്യനയം നടപ്പാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
  • പിന്നാലെ സിബിഐ അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി .
  • 2022 ജൂലൈ 30 ന് ദില്ലി സര്‍ക്കാര്‍ മദ്യ നയത്തില്‍ നിന്ന് പിന്മാറി.
  • ഓഗസ്റ്റ് മുതല്‍ പഴയ മദ്യ നയം നടപ്പാക്കാൻ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു.
  • മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ്ഐആർ സമര്‍പ്പിച്ചു.
  • 2023 മാര്‍ച്ച് 9 ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.
  • മദ്യനയ അഴിമതിയിലെ കള്ളപ്പണക്കേസ് അന്വേഷണം ഇഡി ഏറ്റെടുത്തു .
  • 2023 ഒക്ടബോര്‍ നാലിന് ആപ്പ് എംപി സഞ്ജയ് സിങ് അറസ്റ്റില്‍.
  • പിന്നാലെ ബിആര്‍എസ് നേതാവ് കെ കവിത ഒടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എന്നവരേയും ഇഡി അറസ്റ്റ് ചെയ്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam