ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാൾ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. കെജ്‌രിവാളിനൊപ്പം ഭാര്യയും അമ്മയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കുടുംബവും ഉണ്ടായിരുന്നു.
"എൻ്റെ മാതാപിതാക്കളോടും ഭാര്യയോടും ഒപ്പം അയോധ്യ സന്ദർശിക്കാനും ശ്രീരാമക്ഷേത്രത്തിൽ രാംലല്ലയുടെ ദിവ്യ ദർശനം നടത്താനുമുള്ള ഭാഗ്യം ഇന്ന് എനിക്ക് ലഭിച്ചു'' കെജ്‌രിവാൾ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഭഗവന്ത് ജിയും കുടുംബവും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു. എല്ലാവരും ഒരുമിച്ച് ശ്രീരാമനെ ദർശിക്കുകയും രാജ്യത്തിൻ്റെ പുരോഗതിക്കും എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അരവിന്ദ് കെജ്‌രിവാളിൻ്റെ രണ്ടാം അയോധ്യ യാത്രയാണിത്. 2021-ലാണ് അദ്ദേഹം അവസാനമായി സ്ഥലം സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനുവരി 22-ന് നടന്ന രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്