ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
പത്തിലേറെ സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്നു സൈനികർ. ഇതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു സൈനികർ വീരമൃത്യു വരിച്ചു.അപകടത്തിൽ പരിക്കേറ്റവരെ ഉദ്ദം പൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക
ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം