കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്താതിരുന്ന തമിഴ്നാട്ടിലെ മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ നടപടി വീണ്ടും വിവാദമായി. പാലക്കാട് പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ മോദി കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ, പേര് പട്ടികയിൽ ഉണ്ടായിരുന്നിട്ടും അണ്ണാമലൈ എത്തിയില്ലെന്ന് വാനതി ശ്രീനിവാസൻ വ്യക്തമാക്കി.
ബിജെപി സംസ്ഥാന പ്രസിഡന്റായ നൈനർ രാജേന്ദ്രൻ, കേന്ദ്രമന്ത്രി എൽ മുരുകൻ, എഐഎഡിഎംകെ നേതാവ് എസ് പി വേലുമണി എന്നിവരുള്‍പ്പെടെ നേതാക്കൾ മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. അണ്ണാമലൈയുടെ അഭാവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും വാനതി പറഞ്ഞു.
ഇതിനിടെ, എഐഎഡിഎംകെ–ബിജെപി സീറ്റ് വിഭജനത്തെ തുടർന്നുള്ള അസന്തോഷമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. 234 മണ്ഡലങ്ങളിൽ 27 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ജയസാധ്യത കുറവുള്ള സീറ്റുകളാണ് നൽകിയതെന്ന ആരോപണത്തോടെ അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
