ന്യൂഡെല്‍ഹി: പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാറിന് കനത്ത തിരിച്ചടി നല്‍കി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെ യഥാര്‍ത്ഥ എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി ചിനമായ ക്ലോക്ക് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ലഭിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പുതിയ പാര്‍ട്ടിക്ക് പേരിടാന്‍ ശരദ് പവാര്‍ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. മൂന്ന് പേരുകള്‍ നല്‍കാന്‍ ബുധനാഴ്ച വൈകിട്ട് നാല് മണി വരെയാണ് സമയം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്മാവന്‍ ശരദ് പവാറിനെതിരെ പാളയത്തില്‍ പടനയിച്ച അജിത് പവാര്‍ ഭൂരിപക്ഷം എംഎല്‍എമാരെയും കൂട്ടി ബിജെപി-ശിവസേന സര്‍ക്കാരിന്റെ ഭാഗമായതോടെയാണ് എന്‍സിപി പിളര്‍ന്നത്. ഇതിന് പിന്നാലെ പാര്‍ട്ടിയും ചിഹ്നവും ആവശ്യപ്പെട്ട് ശരദ് പവാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് അജിത് പവാര്‍ പ്രതികരിച്ചു. ആറ് മാസത്തിലേറെയായി ഇരു വിഭാഗങ്ങളുടെയും അഭിഭാഷക സംഘങ്ങള്‍ നടത്തിയ പത്തിലധികം ഹിയറിംഗുകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്