വിമാന ടിക്കറ്റ് നിരക്ക്: വര്‍ഷം മുഴുവനും പരിധി ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി

DECEMBER 12, 2025, 6:50 PM

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് വര്‍ഷം മുഴുവനും പരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു. സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 

ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ സാധാരണയായി വര്‍ധിക്കാറുണ്ട്. ഇത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള വഴിയാണ്. അതിനാല്‍ വര്‍ഷം മുഴുവനും വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം ടിക്കറ്റ് നിരക്കുകള്‍ ന്യായമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന തിരക്കേറിയ സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമേ, യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം വിമാനക്കമ്പനകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ഉണ്ടായ പ്രവര്‍ത്തന തടസ്സങ്ങളെത്തുടര്‍ന്ന് രാജ്യത്തെ വിമാനടിക്കറ്റ് നിരക്കില്‍ നിര്‍ബന്ധിത ഇളവ് വരുത്തേണ്ടിവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam