ഡൽഹിക്ക് ശ്വാസം മുട്ടുന്നു! മലിനീകരണ തോത് 350 ന് മുകളിൽ, മാസ്ക് ധരിക്കാൻ നിർദേശം 

OCTOBER 23, 2025, 10:08 PM

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ഗുരുതരമായി തുടരുന്നു. മിക്ക പ്രദേശങ്ങളിലും മലിനീകരണ തോത് 350 ന് മുകളിലാണ്. മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. 

അതേസമയം, ഡൽഹി സെക്രട്ടേറിയറ്റിലെ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനം വിവാദത്തിന് തിരികൊളുത്തി. ജനങ്ങൾക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. 

നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് മലിനീകരണം കൂടുതൽ വഷളായി. അതേസമയം, മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും  എല്ലാവരും മാസ്ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ തന്നെ തുടരണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam