ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കേടായ സീറ്റിൽ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്‍മാരായ ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. തകർന്ന ഇരിപ്പിടങ്ങൾ പരാതിക്കാർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ.
പരാതിക്കാർ രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എടുത്ത് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് 8,24,964 രൂപയ്ക്കാണ് യാത്ര ചെയ്തത്. എന്നാൽ സീറ്റുകൾ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാതെ വന്നതിനാൽ കാലുകൾ വെക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് കാലുകളിലും കൈകളിലും വീക്കവും വേദനയും ഉണ്ടായി. ഫിസിയോതെറാപ്പിക്കായി അമേരിക്കയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
14 മണിക്കൂറാണ് ഇവര്‍ യാത്ര ചെയ്തത്. പരാതിക്കാര്‍ ടിക്കറ്റ് രസീതുകള്‍, മെഡിക്കല്‍ രേഖകള്‍, കേടായ സീറ്റുകളുടെ ഫോട്ടോകള്‍, എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
തുടര്‍ന്നാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും 10,000 രൂപ കോടതി വ്യവഹാരത്തിനായി ചെലവായ തുക നല്‍കാനും ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്