"ഇനി മതി!"; അമേരിക്കയുടെ  തുടർച്ചയായ ഭീഷണിക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ഇന്ത്യ

AUGUST 5, 2025, 1:46 AM

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തില്ലെങ്കിൽ കനത്ത നടപടി ഉണ്ടാകുമെന്ന് അമേരിക്കയുടെ  തുടർച്ചയായ ഭീഷണിക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ഇന്ത്യ. വളരെ വ്യക്തമായ നിലപാട് ആണ് അമേരിക്കയ്ക്ക് "ഇനി മതി!" എന്ന മറുപടിയുടെ ഇന്ത്യ നൽകിയത്.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (MEA) തികച്ചും തുറന്ന നിലപാടോടെയാണ് അമേരിക്കയോട് പ്രതികരിച്ചത്. ഇന്ത്യയെ ലക്ഷ്യമാക്കി വരുന്ന അമേരിക്കയുടെ താക്കീതുകൾ ന്യായവുമല്ല, നീതിയുമല്ല എന്നും ഇത് ഏകപക്ഷീയമായ സമീപനമാണ് എന്നും സഹകരണം പ്രതീക്ഷിക്കുന്ന രാജ്യങ്ങൾക്കിടയിൽ ഇതിൽ താൽപര്യമില്ല എന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇപ്പോഴും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട് എന്നും ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് റഷ്യയ്ക്ക് സഹായമാകുന്നു എന്നും ഇന്ത്യ ഇതിലൂടെ റഷ്യയുടെ യുദ്ധത്തിന് ഫണ്ട് ചെയ്യുകയാണ് എന്നും അതിനാൽ ഇന്ത്യ ഇത് നിർത്തണം എന്നുമാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയത്. അതല്ലെങ്കിൽ ഇന്ത്യയ്ക്ക് എതിരെ കനത്ത സാമ്പത്തിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam