ബെംഗളൂരു: നടിയും മുൻ എംപിയുമായ രമ്യയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തെന്ന കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.
നടൻ ദർശൻ പ്രതിയായ കൊലപാതകക്കേസിൽ ഇരയ്ക്ക് നീതി ലഭിക്കണമെന്ന പോസ്റ്റ് രമ്യ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് ദർശന്റെ ആരാധകർ നടിക്കെതിരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയുമായി എത്തിയത്.
കെആർ പുരം സ്വദേശി പ്രമോദ് ഗൗഡ ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ഫോണിൽനിന്നാണ് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി.
കേസിൽ ഇതുവരെ 6 പേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 പേരെ താക്കീത് നൽകി വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്