കഫ് സിറപ്പ് മരണങ്ങളിൽ നടപടി; കെയ്‌സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ രാജസ്ഥാന്‍ നിരോധിച്ചു

OCTOBER 4, 2025, 1:06 AM

കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസിന് താ‍ഴെയുള്ള കുട്ടികൾ മരിച്ചതില്‍ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മരണത്തിന് കാരണമായ മരുന്നുകൾ നിർമിച്ച കെയ്‌സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍  നിരോധിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ രാജാറാം ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പതിനൊന്ന് കുട്ടികളാണ് രാജസ്ഥാനിലും മധ്യപ്രദേശിലും സൗജന്യമായി കിട്ടിയ കഫ് സിറപ്പ് ക‍ഴിച്ച് മരിച്ചത്. തുടർന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധർ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്ന് 2 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കാറില്ലെന്നും, മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശത്താലും, നിരീക്ഷണത്തിലും മാത്രമേ ഉപയോഗിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam