ഹൈദരാബാദ്: ക്ഷേത്രത്തില്‍ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി.സോഫ്റ്റ്‌വെയര്‍ എന്‍ജീനയറായ തേജസ്വിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവം നടന്നത്.വസ്ത്രങ്ങള്‍ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തില്‍ ചാടുകയുമായിരുന്നു.പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.എന്നാൽ, വിഗ്രഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തേജസ്വിയുടെ മാതാവ് അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.തേജസ്വി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഫോറന്‍സിക് തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
