തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു യുവാവ്; പുറത്ത് വച്ചു എട്ടിന്റെ പണി കൊടുത്ത് പെൺകുട്ടിയുടെ പിതാവ് 

MARCH 26, 2026, 3:08 AM

കാൺപൂർ: സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചതായി റിപ്പോർട്ട്. പിന്നീട് പെൺകുട്ടിയുടെ അച്ഛനും ഇയാളെ മർദ്ദിച്ചതിന് ശേഷം പൊലീസിന് കൈമാറി. കാൺപൂർ നഗരത്തിലെ റാവത്ത്പൂർ പ്രദേശത്തെ ഗുരുദേവ് പാലസ് ടാക്കീസിലാണ് സംഭവം.

തിങ്കളാഴ്ച രാത്രി ‘ധുരന്ധർ 2’ സിനിമയുടെ പ്രദർശനത്തിനിടെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അടുത്തിരുന്ന യുവാവ് നിരന്തരം ശല്യം ചെയ്യാൻ ശ്രമിച്ചതോടെ, പെൺകുട്ടി ധൈര്യമായി പ്രതികരിച്ച് ബഹളം വെച്ചു. ഇതോടെ സമീപത്തുണ്ടായിരുന്നവർ ഉടൻ ഇടപെട്ട് യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നു.

തിയേറ്ററിനുള്ളിലെ ബഹളത്തെ തുടർന്ന് കാണികൾക്കിടയിൽ ആശങ്ക പടരുകയും ചിലർ ഹാളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. പിന്നീട് പുറത്തേക്ക് കൊണ്ടുവന്ന പ്രതിയെ പെൺകുട്ടിയുടെ അച്ഛൻ പിടികൂടി മർദ്ദിക്കുകയും തുടർന്ന് പൊലീസിന് കൈമാറുകയും ചെയ്തു.

vachakam
vachakam
vachakam

സംഭവത്തിന്റെ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിയേറ്ററുകളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും, സിസിടിവി നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും ആവശ്യങ്ങളും ശക്തമായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam