കടപ്പ: ഒന്നര വയസുള്ള കുഞ്ഞിനേയുമെടുത്ത് ഭാര്യയും ഭര്‍ത്താവും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതായി റിപ്പോർട്ട്. ആന്ധ്രപ്രദേശിലെ കടപ്പ റെയില്‍വെ സ്റ്റേഷനു സമീപമാണ് ദാരുണമായ സംഭവം നടന്നത്. ശ്രീരാമലു (35), സിരിഷ (30), ഇവരുടെ ഒന്നര വയസുള്ള മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
ഗുഡ്‌സ് ട്രെയിന്‍ വരുമ്പോള്‍ കുടുംബം ട്രാക്കിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ട്രാക്കില്‍ ചിതറിക്കിടക്കുന്ന നിലയിലാണ് ലഭിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് സൂചന.
അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് ശ്രീരാമലുവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ നിന്നിറങ്ങി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ദമ്പതികള്‍ വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ ഇവരുടെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്