ഹൈ അല്ലാത്ത ഹൈക്കമാൻഡ്; ചർച്ചയായി നേതാക്കളുടെ സമ്മർദത്തിന് മുന്നിൽ വഴങ്ങുന്ന ഹൈക്കമാൻഡ്

MARCH 19, 2026, 3:24 AM

ഡൽഹി: കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥിത്വം ചുറ്റിപ്പറ്റി ദിവസങ്ങളായി നീണ്ട ചര്‍ച്ചകൾക്കൊടുവിൽ പുതിയ വഴിത്തിരിവ്. കെ. സുധാകരന്‍ തന്നെയാകും സ്ഥാനാർഥിയാകുക എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഹൈക്കമാൻഡ്. എന്നാൽ സീറ്റ് ആവശ്യപ്പെട്ട് സുധാകരൻ ഉറച്ച നിലപാട് എടുത്തതോടെ സാഹചര്യം മാറിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാമെന്ന സൂചന നൽകിയതും സമ്മർദ്ദം വർധിപ്പിച്ചു. ഇതോടെ പാർട്ടി നേതൃത്വം നിലപാട് പുനഃപരിശോധിക്കേണ്ടിവന്നതായാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

ഇപ്പോൾ കണ്ണൂരിൽ സുധാകരനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനം ഹൈകമാന്റ് കൈക്കൊള്ളാനിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ പാർട്ടിയിലെ തീരുമാനം എടുക്കുന്ന രീതിയും നേതൃത്വത്തിന്റെ അധികാരവും ആണ് വലിയ രീതിയിൽ ചർച്ചയാകുന്നത്.

നേതാക്കളുടെ സമ്മർദത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുന്ന സാഹചര്യം കോൺഗ്രസിൽ വീണ്ടും ആവർത്തിക്കുന്നുവെന്ന വിലയിരുത്തൽ ആണ് ഇതിന് പിന്നാലെ ഉയരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ, വീണ്ടും അധികാരം ലക്ഷ്യമിടുന്ന എൽഡിഎഫിനെ നേരിടേണ്ട സാഹചര്യത്തിൽ തുടക്കത്തിലെ ഐക്യമില്ലായ്മ പാർട്ടിയെ ബാധിക്കാമെന്ന ആശങ്കയും ചില നേതാക്കൾ പങ്കുവയ്ക്കുന്നു.

കെ. സുധാകരന്‍ക്ക് സീറ്റ് നൽകിയതോടെ, കോന്നിയിൽ മത്സരിക്കണമെന്ന ആവശ്യം അടൂർ പ്രകാശ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതോടെ പാർട്ടിക്കുള്ളിൽ പുതിയ സമ്മർദം രൂപപ്പെട്ടിരിക്കുകയാണ്. അവസാനഘട്ടത്തിൽ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണ് സുധാകരന് കണ്ണൂരിൽ അവസരം നൽകണമെന്ന ആവശ്യം ശക്തമായത്. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെയും അറിയിച്ചതായാണ് വിവരം.

vachakam
vachakam
vachakam

ഇപ്പോൾ ഉയർന്നിരിക്കുന്ന പുതിയ ആവശ്യങ്ങൾക്കും പാർട്ടി എങ്ങനെ പരിഹാരം കാണുമെന്നത് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam