ചെന്നൈ: വാല്‍പ്പാറ എംഎല്‍എ അമുല്‍ കന്തസ്വാമിയുടെ വാഹനത്തിന് മുന്നില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതായി റിപ്പോർട്ട്. പൊള്ളാച്ചി റോഡില്‍ അയ്യര്‍പാടിക്ക് സമീപമാണ് ആനക്കൂട്ടം എംഎൽഎയുടെ വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചത്.
എംഎല്‍എ വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചി പോകുന്നതിനിടെയാണ് റോഡില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുട്ടിയാനയുള്‍പ്പടെ ഏഴ് ആനകളാണ് ഒരു മണിക്കൂറിലേറെ നേരം റോഡില്‍ നിലയുറപ്പിച്ചത്. തുടര്‍ന്ന് എംഎല്‍എയുടെയും നിരവധി സഞ്ചാരികളുടെയും വാഹനം ഏറെ നേരം റോഡില്‍ കുടുങ്ങി.
പിന്നീട് വനപാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പതിവായി കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലമാണ് ഈ പ്രദേശമെന്ന് നാട്ടുകാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്