ജയ്പൂർ: കേന്ദ്ര കൃഷി- കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം. രാജസ്ഥാനിലെ സ്വന്തം കൃഷിയിടത്തിന് സ്വന്തം മന്ത്രാലയത്തിൽ നിന്ന് 99.6 ലക്ഷം രൂപയുടെ സബ്സിഡി നൽകിയതായി അന്വേഷണ റിപ്പോർട്ട്.
ദേശീയ ഹോർട്ടികൾച്ചർ ബോർഡിന്റെ സഹായത്തോടെയുള്ള പദ്ധതിയിലൂടെയാണ് സബ്സിഡി അനുവദിച്ചത്. പദ്ധതിയുടെ ആകെ ചെലവ് 1.99 കോടി രൂപയാണ്.
ഭഗീരഥ് ചൗധരിയുടെ മന്ത്രാലയത്തിന് കീഴിലുള്ളതും, അദ്ദേഹം ഉപാധ്യക്ഷനായ ബോർഡ് അംഗീകരിച്ചതുമായ പദ്ധതിയിലൂടെയാണ് മന്ത്രി മൂന്ന് മാസം മുമ്പ് സബ്‌സിഡി നേടിയെടുത്തതെന്ന് 'ദി ഇന്ത്യൻ എക്‌സ്‌പ്രസ്' നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
മന്ത്രിയുടെ പച്ചക്കറി തോട്ടത്തിന് മുന്നിലുള്ള ബോർഡിലാണ് ഭഗീരഥ് ചൗധരി സബ്സിഡി വാങ്ങിയെന്ന് എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ വിവരങ്ങൾക്കൊപ്പമാണ് ഇതെഴുതിയിരിക്കുന്നത്. വെള്ളരിക്ക കൃഷിക്കായുള്ള രണ്ട് കോടിയോളം രൂപയുടെ 50 ശതമാനം സബ്‍സിഡിയാണ് മന്ത്രി സ്വന്തം പേരിൽ എഴുതിയെടുത്ത്.
മന്ത്രിയുടെ കുടുംബമാണ് വെള്ളരിക്ക കൃഷി ചെയ്തത്. ഇതിനായി ഒരു കോടിവരെ സബ്സിഡി വാങ്ങിയെന്നാണ് റിപ്പോർട്ട്. പച്ചക്കറി കൃഷി പരിപോഷിപ്പിക്കാനായി കേന്ദ്ര സർക്കാർ സബ്സിഡി നൽകി വരുന്നുണ്ട്. പരമാവധി ഒരു കോടി വരെയാണ് സബ്സിഡി ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
