നളന്ദയിൽ ശീതളാ മാതാ ക്ഷേത്രത്തിലെ തിരക്കിൽപ്പെട്ട് 8 സ്ത്രീകൾ മരിച്ചു; പത്തോളം പേർക്ക് പരിക്ക്

MARCH 31, 2026, 2:11 AM

പട്‌ന: ബീഹാറിലെ നളന്ദയിൽ ശീതളാ മാതാ ക്ഷേത്രത്തിലുണ്ടായ വൻ തിരക്കിലും തിക്കിലും തിരക്കിലും പെട്ട് എട്ട് തീർത്ഥാടകർ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റു.

ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നളന്ദ ജില്ലയിലെ ബീഹാർ ഷെരീഫിന് സമീപമുള്ള മഗ്ര ഗ്രാമത്തിലെ പ്രസിദ്ധമായ ശീതളാ ദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.

ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ദർശനത്തിനായി ബാരിക്കേഡുകൾക്കുള്ളിൽ കാത്തുനിന്നവർക്കിടയിൽ പെട്ടെന്നുണ്ടായ പരിഭ്രാന്തിയാണ് അപകടത്തിന് കാരണമായത്.

vachakam
vachakam
vachakam

ക്ഷേത്രത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ ഭരണകൂടത്തിന്റെ ഇടപെടലോ ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു. ബോധരഹിതരായി വീണ സ്ത്രീകൾക്ക് സമീപത്തുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും പലരുടെയും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 6 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam