ഹൈദരാബാദ്: 72-ാമത് ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദില്‍ ഔദ്യോഗിക തുടക്കമായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ഉദ്ഘാടനം നടന്നു.
മിസ് ഇന്ത്യ നന്ദിനി ഗുപ്ത ഇന്ത്യന്‍ പതാക കൈകളിലേന്തിയാണ് ചടങ്ങിലേക്കെത്തിയത്. ഇതിന് പിന്നാലെ എല്ലാ മിസ് വേള്‍ഡ് മത്സരാര്‍ഥികളും തങ്ങളുടെ രാജ്യത്തിന്റെ ദേശീയപതാക കൈകളിലേന്തി വേദിയിലേക്ക് വന്നു. തങ്ങളുടെ തനത് സംസ്‌കാരത്തിലെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് മത്സരാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് വേദിയാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 115 മത്സരാര്‍ഥികള്‍ ഹൈദരാബാദിലെത്തിയിട്ടുണ്ട്. മെയ് 31 ന് ഹൈടെക്സ് എക്സിബിഷന്‍ സെന്ററിലാണ് ഫൈനല്‍ നടക്കുക. മത്സരവേദികളിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് ലോക വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്