ദില്ലി: ബോണ്ടുകളായി നിഫ്റ്റി കമ്പനികളിൽ നിന്ന് ബിജെപിക്ക് കിട്ടിയത് 521 കോടി രൂപ. നിഫ്റ്റിയിലെ 15 കമ്പനികളും സെൻസെക്സിലെ എട്ട് കമ്പനികളും ഇലക്ട്രൽ ബോണ്ട് വാങ്ങി. നിഫ്റ്റി കന്പനികൾ വാങ്ങിയത് 646 കോടിയുടെ ബോണ്ടാണ്. അതേസമയം, സെൻസെക്സ് കമ്പനികൾ വാങ്ങിയത് 337 കോടിയുടെ ബോണ്ടും. ഇതിൽ നിഫ്റ്റി കന്പനികൾ 521 കോടിയും ബിജെപിക്കാണ് നൽകിയത്.
അതേസമയം മേഘ എൻജിനീയറിങ് പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതിയോടനുബന്ധിച്ച് വാങ്ങിയത് കോടികളുടെ ഇലക്ട്രൽ ബോണ്ടുകളാണ്.
ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ കമ്പനിയാണ് മേഘ എഞ്ചിനീയറിങ്. ബിജെപിക്ക് 585 കോടിയും ബിആർഎസിന് 195 കോടിയും ഡിഎംകെക്ക് 85 കോടിയും ഇലക്ട്രൽ ബോണ്ടിലൂടെ മേഘ സംഭാവനയായി നൽകിയിരുന്നു.
2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കമ്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിക്ക് അനുമതി ലഭിച്ചു.
മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കമ്പനി വാങ്ങിയത്.
ഗ്രീൻകോ കമ്പനി 44 അനുബന്ധ കമ്പനികളിലൂടെയാണ് ഇലക്ട്രൽ ബോണ്ട് വാങ്ങിക്കൂട്ടിയത്. ഇവർ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത് 117 കോടി രൂപ. വൈഎസ്‍ആറിനും ബിആർഎസിനും ബിജെപിക്കും പണം നൽകി വൈഎസ്ആർ 55 കോടി, ബിആർഎസ് 49 കോടി , ബിജെപിക്ക് 13 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്