ദില്ലിയിൽ 200 പേർ കരുതൽ കസ്റ്റഡിയിൽ 

JULY 23, 2026, 11:52 PM

ദില്ലി: ദില്ലിയിലെ സിജെപി സമരത്തെ തുടർന്ന് 200 പേർ കരുതൽ കസ്റ്റഡിയിൽ. യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പൊലീസ് അറിയിച്ചത്. 

ദില്ലിയിലെ വിവിധ ജില്ലകളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതിൽ ഗുണ്ടാ സംഘങ്ങളും ഉൾപ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.  

അതേ സമയം, സിജെപി- സർക്കാർ ചർച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും.

vachakam
vachakam
vachakam

കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ച് ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ന് പന്ത്രണ്ടരയ്ക്ക് ആകും കൂടിക്കാഴ്ച നടക്കുക. ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam