ധർമപുരി: തമിഴ്‌നാട്ടിലെ ധർമപുരിയിൽ ചിരട്ടയിൽ ദളിത് സ്ത്രീകൾക്ക് ചായ നൽകിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ജാതി വിവേചനത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്തത്.
ഗൗണ്ടർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണ് അറസ്റ്റിലായത്. 60കാരിയായ ചിന്നതായി ഇവരുടെ പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് പരാതിയുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ജി.സെല്ലി(50)യുടെ പരാതിയിലാണ് അറസ്റ്റ്. ചിന്നത്തായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി.
സെല്ലിക്കൊപ്പമുണ്ടായിരുന്ന 38കാരിയായ ശ്രീപ്രിയ, 55കാരിയായ വീരമ്മാൾ, 60കാരിയായ മാരിയമ്മാൾ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ചിരട്ടയിൽ ചായ നൽകിയത്. മുമ്പും സമാനമായ രീതിയിൽ ചായ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്