ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീകാകുളത്തെ അനകപ്പള്ളി ഗ്രാമത്തിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്.
സി എച്ച് ലോകനാഥം, ലൈഷെട്ടി കുമാര്‍ എന്നിവരെയാണ് കരടി ആക്രമിച്ചത്. സമീപത്തെ പാര്‍ക്കിലേക്ക് പോകുകയായിരുന്നു ഇവര്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇപ്പോള്‍ ചികിത്സയിലാണ്.
ഉദ്ദാനം മേഖലയിലെ കരടിയുടെയും കരടിക്കുട്ടികളുടെയും സാന്നിധ്യത്തെക്കുറിച്ച് നാട്ടുകാര്‍ നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. കരടികളെ മൃഗശാലയിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്ദാനം നിവാസികള്‍ ആവശ്യപ്പെട്ടു.
കരടിയുടെ നീക്കങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ നിഷാ കുമാരി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഓഫീസര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്