ഷിംല : ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.
ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു.ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്.നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഒരു പെൺകുട്ടി ഉൾപ്പെടെ നാലു പേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്