ജമ്മു കശ്മീരിൽ എസ്‌യുവി കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

MARCH 29, 2024, 1:19 PM

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ റമ്ബാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തുപേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടോ എന്ന അറിയാന്‍ പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്തമഴയാകാം വാഹനം തെന്നിമാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഉപ-രാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ജമ്മു കശ്മീർ എൽജി മനോജ് സിൻഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരടക്കം നിരവധി പൊതുപ്രവർത്തകർ  ദുഃഖം രേഖപ്പെടുത്തി.

 “ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റംബാൻ മേഖലയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത കേട്ടപ്പോൾ വേദനയുണ്ട്. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,” ഉപ-രാഷ്ട്രപതി എക്‌സിൽ എഴുതി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam