ഗോവ: ഗോവയിലെ നിശാ ക്ലബിൽ ഉണ്ടായ തീപിടുത്തത്തിൽ ജാമ്യത്തിനുള്ള നീക്കുവുമായി ലൂത്ര സഹോദരങ്ങൾ. തീപിടുത്തത്തിൽ പങ്കില്ലെന്ന വാദമാണ് ഉടമകളായ ഗൗരവ് ലുത്രയും സൗരഭ് ലുത്രയും ഉന്നയിക്കുന്നത്.
നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികളും ക്ലബുടമകളുമായ സഹോദരങ്ങളെ തായ്‍ലന്റിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തീപിടുത്തമുണ്ടായ ഉടൻ തന്നെ ഗോവയിൽ നിന്നും തായ്ലൻറിലേക്ക് കടന്ന ഇവരെ പിടികൂടാൻ ഇൻറര‍് പോൾ ബ്ലൂ കോർണർ നോട്ടീസ് പുറപെടുവിച്ചിരുന്നു.
ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടർത്തിയതെന്ന് അന്വേഷണ റിപ്പോർട്ട്.
ഡിസംബർ 6 അർദ്ധ രാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
