കരൾ കാൻസറിന്റെ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ പ്രയാസമാണ്, അതിനാൽ അവ പുരോഗമിക്കുമ്പോൾ ചികിത്സിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. കരൾ കാൻസർ പല കാരണങ്ങളാൽ സംഭവിക്കാം. മദ്യപാനം, പുകവലി, കരൾ രോഗം, പൊണ്ണത്തടി, പ്രമേഹം, ചില മരുന്നുകൾ എന്നിവയെല്ലാം കരൾ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വയറു വേദന, വയറിന് വീക്കം തുടങ്ങിയവ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
അകാരണമായി ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ കരള്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
ഛര്‍ദ്ദിയും ഓക്കാനവും
ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയും ഓക്കാനവുമാണ് മറ്റൊരു ലക്ഷണം.
അമിത ക്ഷീണം
അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചനയാണെങ്കിലും കരള്‍ ക്യാന്‍സറിന്‍റെ സൂചനയായും അമിത ക്ഷീണം ഉണ്ടാകാം.
ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ശരീരത്തില്‍ കാണപ്പെടുന്ന നീര്
ശരീരത്തില്‍ ഉടനീളം കാണപ്പെടുന്ന നീര് ചിലപ്പോള്‍ കരളിലെ അർബുദ്ദത്തിന്‍റെ സൂചനയാകാം.
ചര്‍മ്മം ചൊറിയുക
ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട.
ചതവ് അല്ലെങ്കിൽ രക്തസ്രാവം
എളുപ്പത്തിൽ ചതവ് അല്ലെങ്കിൽ രക്തസ്രാവം ഉണ്ടാവുന്നതും ഒരു സൂചനയാകാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല; അർത്തെമിസ് 2 ദൗത്യം നേരിടുന്ന കടുത്ത ആരോഗ്യ
മനസ്സിലെ സങ്കടം മാറ്റാൻ കൂട്ടമായി നിലവിളിക്കാം; ലോകമെമ്പാടും തരംഗമായി 'സ്ക്രീം ക്ലബ്ബുകൾ'
മസിലുറപ്പിക്കാൻ മുട്ടയും ചിക്കനും മാത്രം പോരാ; ദിവസവും കഴിക്കേണ്ട മികച്ച പ്രോട്ടീൻ ഭക്ഷണങ്ങൾ
ആരോഗ്യത്തിന് നാരുകൾ അത്യാവശ്യം; ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്ന് അറിയാമോ?